---
title: "വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം"
english_title: "Demonstration in Panur demanding CM's post soon; DCC directed to take strict action"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358427/Demonstration in Panur demanding CM's post soon; DCC directed to take strict action"
published_at: "2026-05-09T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff1dc28714b_1001229196.jpg"
keywords: []
---

# വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

> **Lead Summary:** വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് വൈകുന്നേരം 5ന് പാനൂരിൽ പ്രകടനം നടത്താൻ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസം ആഹ്വാനമുണ്ടായിരുന്നു.

## Article Content

വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് വൈകുന്നേരം 5ന് പാനൂരിൽ പ്രകടനം നടത്താൻ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസം ആഹ്വാനമുണ്ടായിരുന്നു.

കെപിസിസിയും ഡിസിസിയും പ്രകടനത്തിന് തടയിടാൻ വന്നാലും, എന്തുതടസ്സം നേരിട്ടാലും ഇന്ന് 5 മണിക്ക് കോൺഗ്രസ് ഓഫിസിൻ്റെ പരിസരത്ത് എത്തിച്ചേരണമെന്നും കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ പോസ്‌റ്റർ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനം നടത്തിയാൽ കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് കെ.പി.സി.സി നിർദ്ദേശം നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358427/Demonstration in Panur demanding CM's post soon; DCC directed to take strict action)